രണ്ട് ജില്ലകളിൽ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

രണ്ട് ജില്ലകളിൽ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: കേരളത്തിലെ രണ്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് കെഎസ്‌യു. ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. കട്ടപ്പന ഗവൺമെൻറ് കോളേജിൽ മാരക ആയുധങ്ങൾ ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌‍യു പ്രവർത്തകരെ അതിക്രൂരമായി ആക്രമിച്ചുവെന്ന് കെഎസ്‌‍യു ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചു.തുടർച്ചയായി ഉണ്ടാകുന്ന എസ്എഫ്ഐ-ഡിവൈഎഫ്ഐ അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ആലപ്പുഴയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തെന്ന് കെഎസ്‍യു നേതൃത്വം വ്യക്തമാക്കി.

അമ്പലപ്പുഴ ഗവ കോളേജിലെ കെഎസ്യു വിജയാഘോഷത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 4 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ് ചികിത്സയിലായിലായിരുന്നവരെ ആശുപത്രിയിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചുവെന്ന് കെ.എസ്.യു ആരോപിക്കുന്നു.

കോളജിൽ കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയായിരുന്നു ആദ്യം തർക്കം. പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി എത്തിയതോടെ സംഘർഷമായി. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ജില്ലയില്‍ പലയിടത്തും എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ സംഘം അക്രമം അഴിച്ചുവിടുകയാണെന്നും കെഎസ്‌യു ആരോപിച്ചു. എന്നാൽ എസ്എഫ്ഐ ആരോപണം നിഷേധിച്ചു.

<br>
TAGS : KSU | EDUCATIONAL BANDH
SUMMARY : KSU educational bandh in Alappuzha, Idukki districts

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *