മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് കുളുവില്‍ മിന്നല്‍ പ്രളയം; 2 വീടുകള്‍ ഒലിച്ചു പോയി

മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് കുളുവില്‍ മിന്നല്‍ പ്രളയം; 2 വീടുകള്‍ ഒലിച്ചു പോയി

ഷിംല: ഹിമാചല്‍ പ്രദേശിലെ മണാലിയിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് മണാലി- ലേ ദേശീയ പാതയില്‍ മിന്നല്‍ പ്രളയം. ഇന്ന് പുലർച്ചയോടെയാണ് മണാലിയില്‍ മേഘവിസ്ഫോടനം ഉണ്ടായത്. മിന്നല്‍ പ്രളയത്തില്‍ പാല്‍ച്ചാനിലെ രണ്ട് വീടുകള്‍ ഒഴുകിപ്പോയി. ആളപായമില്ല.

പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങള്‍ തുടരുകയാണ്. ദേശീയ പാതയിലൂടെയുള്ള ഗതാഗതം താത്കാലികമായി വഴി തിരിച്ചു വിട്ടിരിക്കുകയാണ്. ജൂലൈ 28 വരെ ഹിമാചലിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

TAGS : KULU | FLOOD
SUMMARY : Lightning floods in Kulu after cloudburst; 2 houses were washed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *