കുമാരനാശാൻ സ്മൃതിമണ്ഡപ ശിലാസ്ഥാപനം

കുമാരനാശാൻ സ്മൃതിമണ്ഡപ ശിലാസ്ഥാപനം

ബെംഗളൂരു : അൾസൂർ ശ്രീനാരായണസമിതി അങ്കണത്തിൽ നിർമിക്കുന്ന മഹാകവി കുമാരനാശാൻ സ്മൃതിമണ്ഡപത്തിന്റെ ശിലാസ്ഥാപനം സമിതി പ്രസിഡന്റ് എൻ. രാജമോഹനൻ  നിർവഹിച്ചു. ചടങ്ങില്‍ ലോക വായനാദിനാചരണവും നടത്തി.

ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, ജോയിന്റ് ട്രഷറർ എ.ബി. അനൂപ്, ക്ഷേത്രക്കമ്മിറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, വൈസ് ചെയർമാൻ എം.എസ്. രാജൻ, ആശാൻ പഠനകേന്ദ്രം ചെയർമാൻ വി.കെ. സുരേന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ എസ്. ജ്യോതിശ്രീ, വനിതാവിഭാഗം ചെയർപേഴ്‌സൺ വത്സല മോഹൻ, വൈസ് ചെയർപേഴ്‌സൺ ദീപ അനിൽ, വൈസ് പ്രസിഡന്റുമാരായ കെ. പീതാംബരൻ, ലോലമ്മ, ജോയിന്റ് സെക്രട്ടറിമാരായ ജെ. പ്രമോദ്, കെ.പി. സജീവൻ, അപർണ സുരേഷ്, ബോർഡ് അംഗങ്ങളായ കെ.വി. വിജയകുമാർ, മധു കലമാനൂർ, ഡോ. കെ.കെ. പ്രേംരാജ്, ടി.എൻ. പുഷ്പനാഥ്, അജയ് വിജയൻ എന്നിവർ ചടങ്ങുകള്‍ക്ക് നേതൃത്വം നൽകി. പൂജാ കര്‍മ്മങ്ങള്‍ക്ക് വിപിന്‍ ശാന്തി കാർമികത്വം വഹിച്ചു. പ്രസാദവിതരണവും ലഘുഭക്ഷണ വിതരണവുമുണ്ടായി.
<br>
TAGS : SREE NARAYANA SAMITHI
SUMMARY : Kumaranashan Smriti Mandapa stone foundation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *