ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് ആരോപണം; കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് ആരോപണം; കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ കേസ്

ബെംഗളൂരു: കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമി, ജെഡിഎസ് എംഎൽസി രമേഷ് ഗൗഡ എന്നിവർക്കെതിരെ കേസെടുത്തു. ജെഡിഎസ് സോഷ്യൽ മീഡിയ സെൽ വൈസ് പ്രസിഡൻ്റ് വിജയ് ടാറ്റയുടെ പരാതിയിലാണ് നടപടി. തന്നെ ഭീഷണിപ്പെടുത്തിയെന്നും, പണം തട്ടിയെന്നും വിജയ് പരാതിയിൽ ആരോപിച്ചു.

വരാനിരിക്കുന്ന ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിനായി കുമാരസ്വാമി 50 കോടി രൂപ ആവശ്യപ്പെട്ടതായാണ് ആരോപണം. ഇതിന് പുറമെ മണ്ഡലത്തിൽ സ്കൂളും ക്ഷേത്രവും നിർമ്മിക്കാൻ ഗൗഡ 5 കോടി രൂപ ആവശ്യപ്പെട്ടതായും അദ്ദേഹം പരാതിയിൽ ആരോപിച്ചു. ഈ വർഷം ഓഗസ്റ്റ് 24ന് ഉപതിരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ഗൗഡ തൻ്റെ വീട്ടിൽ എത്തിയതായും ടാറ്റ പരാതിയിൽ പറഞ്ഞു. കേസിൽ ഗൗഡയെ ഒന്നാം പ്രതിയാക്കിയും, കുമാരസ്വാമിയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിട്ടുള്ളത്.

 

TAGS: KARNATAKA | KUMARASWAMY
SUMMARY: Union Minister HD Kumaraswamy, JD(S) MLC Ramesh Gowda booked in Bengaluru for extorting, threatening

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *