പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ കേസ്

പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ കേസ്

ബെംഗളൂരു: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിക്കെതിരെ കേസെടുത്തു. കുമാരസ്വാമിക്കെതിരായ അനധികൃത ഖനനക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥണെ കുമാരസ്വാമി ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. കർണാടക ഐജി എം. ചന്ദ്രശേഖറിൻ്റെ പരാതിയിലാണ് നടപടി.

2006 മുതൽ 2008 വരെ കർണാടക മുഖ്യമന്ത്രിയായിരിക്കെ ബെള്ളാരി ശ്രീ സായി വെങ്കിടേശ്വര മിനറൽസിന് (എസ്എസ്വിഎം) നിയമവിരുദ്ധമായി 550 ഏക്കർ ഭൂമി ഖനന പാട്ടത്തിന് അനുമതി നൽകിയെന്ന ആരോപണത്തെ തുടർന്നാണ് കുമാരസ്വാമിക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഖനന പാട്ടം ലംഘിച്ചുവെന്നാരോപിച്ച് നിലവിൽ കേന്ദ്ര ഘനവ്യവസായ, ഉരുക്ക് മന്ത്രിയായ എച്ച്‌ഡി കുമാരസ്വാമിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി കർണാടക ലോകായുക്തയുടെ പ്രത്യേക അന്വേഷണ സംഘം ഗവർണറെ സമീപിച്ചിരുന്നു.

TAGS: KARNATAKA | KUMARASWAMY
SUMMARY: Union Minister H D Kumaraswamy booked for threatening police officer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *