ബെള്ളാരിയിൽ ഖനനത്തിന് അനുമതി നൽകി കേന്ദ്രമന്ത്രി കുമാരസ്വാമി

ബെള്ളാരിയിൽ ഖനനത്തിന് അനുമതി നൽകി കേന്ദ്രമന്ത്രി കുമാരസ്വാമി

ബെംഗളൂരു: ബെള്ളാരിയിൽ ഖാനനത്തിന് അനുമതി നൽകി കേന്ദ്ര സ്റ്റീൽ -ഘനവ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമി. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള കുമാരസ്വാമിയുടെ ആദ്യ തീരുമാനമാണിത്. ബെള്ളാരിയിലെ സന്ദൂരിലുള്ള ദേവദാരി ഇരുമ്പ് ഖനിയിലെ പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം അനുമതി നൽകിയിരിക്കുന്നത്.

കർണാടകയിലെ ഭദ്രാവതിയിലെ വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ പ്ലാൻ്റ് (വിഐഎസ്പി), കുദ്രെമുഖ് അയേൺ ഓർ കമ്പനി ഉൾപ്പെടെയുള്ള പൊതുമേഖലാ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയതായും കുമാരസ്വാമി പറഞ്ഞു. ഈ യൂണിറ്റുകൾ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കർണാടകയിൽ നിക്ഷേപം നടത്തുന്നതിനായി ടെസ്ലയെ സമീപിക്കുമെന്നും കുമാരസ്വാമിയെ അറിയിച്ചു. ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് ചെലവേറിയതാണെന്നും ഇതിനൊരു പരിഹാരം ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. വ്യവസായങ്ങൾ സ്ഥാപിക്കുന്നത് ആദ്യപടി മാത്രമാണെങ്കിലും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കുമാരസ്വാമി കൂട്ടിച്ചേർത്തു.

TAGS: KARNATAKA| KUMARASWAMY
SUMMARY: Kumaraswamy approves bellary mining after taking charge as steel minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *