കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സര വിജയികൾ
അനിത എസ് നാഥ്, രമ പ്രസന്ന പിഷാരടി, ശിവകുമാർ എസ്

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സര വിജയികൾ

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം സംഘടിപ്പിച്ച എട്ടാമത് മലയാളം കവിതാരചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. അനിത എസ് നാഥ് ഒന്നാം സമ്മാനവും രമ പ്രസന്ന പിഷാരടി രണ്ടാം സമ്മാനവും ശിവകുമാർ എസ് മൂന്നാം സമ്മാനവും കരസ്ഥമാക്കി.ജീവ തോമസ്, പ്രിയ എം, പ്രിയ സുധിർ ഇ കെ എന്നിവർ പ്രോത്സാഹനസമ്മാനത്തിന് അർഹരായി.

‘അച്ഛൻ’ എന്ന വിഷയത്തെ ആധാരമാക്കിയാണ് കവിതകൾ രചിച്ചത്. ബെംഗളൂരുവിലെ വിവിധഭാഗങ്ങളില്‍ നിന്നുള്ള സാഹിത്യപ്രേമികളായ മലയാളികളിൽ നിന്നും  മികച്ച പ്രതികരണമാണ് മത്സരത്തിന് ലഭിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേരളത്തിലെ പ്രമുഖരായ വ്യക്തികളാണ് കവിതകൾ വിലയിരുത്തി വിജയികളെ  തിരഞ്ഞെടുത്ത്. അടുത്തമാസം സമാജം കാര്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
<br>
TAGS : KUNDALAHALLI KERALA SAMAJAM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *