കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ബെംഗളൂരു മലയാളികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 12 ന് ബെമല്‍ ലേ ഔട്ടിലുള്ള സമാജം ഓഫീസായ കെ.കെ.എസ്. കലാക്ഷേത്രയില്‍ വെച്ചാണ് മത്സരം. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും മലയാള സാഹിത്യവും കലയും കായികവും രാഷ്ട്രീയവും തുടങ്ങി കേരളസംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍ ഉണ്ടാവുക. ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന ഏതൊരു മലയാളികള്‍ക്കും പ്രായ-ലിംഗ ഭേദമന്യേ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

രണ്ടുപേരടങ്ങുന്ന ടീമായിട്ടാണ് മത്സരിക്കേണ്ടത്. രണ്ടുഘട്ടമായിട്ടായിരിക്കും മത്സരം നടക്കുന്നത്. ആദ്യഘട്ടം എഴുത്തുപരീക്ഷയാണ്. മത്സരാര്‍ത്ഥികള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കേണ്ടതാണ്. ഒന്നാംഘട്ടത്തിലെ ആദ്യപത്ത് സ്ഥാനക്കാര്‍ക്ക് അന്നുതന്നെ നടക്കുന്ന രണ്ടാംഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും. അതില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ആദ്യത്തെ മൂന്നുസ്ഥാനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനത്തുക ലഭിക്കുന്നതായിരിക്കും. ബാക്കി എഴുടീമുകള്‍ക്കും പ്രോത്സാഹനസമ്മാനം ലഭിക്കുന്നതാണ്.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി 10 നകം സെക്രട്ടറി അജിത് കോടോത്തിനെ (9845751628) വിവരം അറിയിക്കേണ്ടതാണ്. 500 രൂപയാണ് ഒരു ടീമിനുള്ള പ്രവേശനത്തുക. മത്സരാര്‍ത്ഥികള്‍ എല്ലാവരും ജനുവരി 12 ന് രാവിലെ 9 മണിക്ക് തന്നെ എത്തിച്ചേരേണ്ടതാണ്. രാവിലെ 9 .30 ന് മത്സരം ആരംഭിക്കും. സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും മത്സരശേഷം നടക്കും.

സമ്മാനവിവരങ്ങള്‍: ഒന്നാം സമ്മാനം: പതിനായിരം രൂപ, രണ്ടാം സമ്മാനം: ഏഴായിരത്തിയഞ്ഞൂറ്, മൂന്നാം സമ്മാനം: അയ്യായിരം രൂപ, കൂടാതെ ആകര്‍ഷകമായ പ്രോത്സാഹനസമ്മാനവും.
<BR>
TAGS : QUIZ COMPETITION | KUNDALAHALLI KERALA SAMAJAM
SUMMARY : Kundalahalli Kerala Samajam Quiz Competition

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *