പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘാംഗം പിടിയില്‍

പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘാംഗം പിടിയില്‍

എറണാകുളം: പോലിസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ മോഷണക്കേസ് പ്രതിയെ പിടികൂടി. തമിഴ്‌നാട്ടിലെ ”കുറുവ സംഘത്തില്‍” നിന്നുള്ളയാളാണെന്ന് പറയപ്പെടുന്ന സന്തോഷ് സെല്‍വമാണ് വീണ്ടും പിടിയിലായത്. അതിസാഹസികമായാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

എറണാകുളം കുണ്ടന്നൂര്‍ പ്രദേശത്തെ ചതുപ്പില്‍ ഒളിച്ചിരിക്കുകയായിരുന്നു. പോലീസ് വിലങ്ങോടെയാണ് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ മണ്ണഞ്ചേരി പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്ന ഇയാള്‍ക്കായി പോലീസ് കുണ്ടന്നൂർ നഗരത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു.

4 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. ഈ ഭാഗങ്ങളിലെ ചതുപ്പില്‍ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. കൈവിലങ്ങോടെയാണ് ഇയാള്‍ ചാടിപ്പോയത്. ആലപ്പുഴയിലും എറണാംകുളത്തുമായി കുറുവാ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്.

ആലപ്പുഴക്കാർക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ രണ്ടു പേരെയാണ് പോലീസ് പിടികൂടിയത്. പ്രതിയെ നിലവില്‍ സ്റ്റേഷനിലേക്ക് മാറ്റിയതായി പോലീസ് പ്രതികരിച്ചു. കുറുവ സംഘം പറവൂരില്‍ എത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് ഇന്നലെ (വെള്ളിയാഴ്ച) മുതല്‍ അന്വേഷണം ഊർജിതമാക്കിയിരുന്നു.

TAGS : LATEST NEWS
SUMMARY : Kurua gang member who escaped from police custody arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *