കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വനിതാ നഴ്സിംഗ് ഓഫീസര്‍ക്ക് നേരെ ആക്രമണം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വനിതാ നഴ്സിംഗ് ഓഫീസര്‍ക്ക് നേരെ ആക്രമണം

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വനിതാ നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം. മരുന്ന് നല്‍കിയ ശേഷം തിരിച്ച്‌ നടക്കുന്നതിനിടെ രോഗി നഴ്‌സിനെ ചവിട്ടി വീഴ്‌ത്തി. ആക്രമണത്തില്‍ നഴ്‌സിന് സാരമായി പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.

ആശുപത്രിയിലെ 7-ാം വാർഡിലുള്ള രോഗി അക്രമാസക്തനായതോടെ മരുന്ന് നല്‍കാനായി എത്തിയതായിരുന്നു നഴ്‌സ്. ഇഞ്ചക്ഷൻ നല്‍കി തിരിച്ചു പോകുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരെ തള്ളിമാറ്റി രോഗി, നഴ്‌സിനെ ആക്രമിക്കുകയായിരുന്നു.

പുറത്ത് ശക്തമായി ചവിട്ടിയതിന്റെ ആഘാതത്തില്‍ തെറിച്ചുപോയ നഴ്‌സിന്റെ കയ്യും മുഖവും ഒരു ഗ്രില്ലില്‍ ഇടിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേല്‍ക്കുകയും കയ്യിന് ക്ഷതമേല്‍ക്കുകയും ചെയ്തു. മുഖത്ത് ആറോളം തുന്നലുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കേരള ഗവ നഴ്‌സ് അസോസിയേഷൻ രംഗത്തെത്തി.

നിലവില്‍ 20 സുരക്ഷാ ജീവനക്കാരുടെ കുറവ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലുണ്ട്. നഴ്‌സിംഗ് വിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട നടപടികള്‍ ആശുപത്രി അധികൃതർ സ്വീകരിക്കണമെന്ന് നഴ്‌സിംഗ് അസോസിയേഷൻ ആവശ്യപ്പെട്ടു.

TAGS : KOZHIKOD | PATIENT | ATTACK
SUMMARY : Assault on female nursing officer at Kothiravattam Mental Health Centre

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *