കുവൈത്ത് ദുരന്തം; കോട്ടയം സ്വദേശികളായ രണ്ട് പേരുടെയും തിരുവല്ല സ്വദേശിയുടെയും സംസ്‌കാരം ഇന്ന്

കുവൈത്ത് ദുരന്തം; കോട്ടയം സ്വദേശികളായ രണ്ട് പേരുടെയും തിരുവല്ല സ്വദേശിയുടെയും സംസ്‌കാരം ഇന്ന്

കുവൈത്ത് തീപിടിത്തില്‍ മരിച്ച കോട്ടയം സ്വദേശികളായ രണ്ട് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. മരിച്ച പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് 4 മണിക്ക് പായിപ്പാട് സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍ നടക്കും. മരിച്ച ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപിന്റെ സംസ്‌കാരം 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

കുവൈത്ത് അപകടത്തില്‍ മരിച്ച തിരുവല്ല സ്വദേശി തോമസ് സി ഉമ്മന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് വസതിയിലെ ശുശ്രൂഷക്ക് ശേഷം മേപ്രാല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അട്ടച്ചാക്കല്‍ സ്വദേശി സജു വര്‍ഗീസിന്റെയും മല്ലപ്പള്ളി സ്വദേശി സിബിന്‍ എബ്രഹാമിന്റെയും സംസ്‌കാരം തിങ്കളാഴ്ചയും നടക്കും.


TAGS: KUWAIT FIRE DEATH| FUNERAL CEREMONY|
SUMMARY: Kuwait fire: funeral of 3 victims in Kerala today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *