കുവൈത്തിലെ തീപിടുത്തം; മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

കുവൈത്തിലെ തീപിടുത്തം; മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

കുവൈത്തിലെ തീപിടിതത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് സഹായം പ്രഖ്യാപിച്ചത്. പരുക്കേറ്റ മലയാളികള്‍ക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായം നല്‍കാനാണ് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗത്തിന്റെ തീരുമാനം. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെ ബന്ധപ്പെട്ടാണ് ഇരുവരും സഹായം നല്‍കാമെന്ന് അറിയിച്ചത്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ മരിച്ചവരുടെ കുടുംബത്തിന് 12 ലക്ഷം രൂപ സഹായം ലഭിക്കും. തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരും രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതും കൂടി ചേരുമ്പോൾ മരിച്ചവര്‍ക്കുളള ധനസഹായം 14 ലക്ഷം രൂപയായി ഉയരും.


TAGS: KUWAIT| KERALA GOVERNMENT|
SUMMARY: Kuwait fire ; Kerala govt announces Rs 5 lakh ex-gratia for families of deceased

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *