കുവൈത്ത് തീപിടിത്തം; ലോക കേരള സഭ ഉദ്ഘാടന സമ്മേളനം ഒഴിവാക്കി

കുവൈത്ത് തീപിടിത്തം; ലോക കേരള സഭ ഉദ്ഘാടന സമ്മേളനം ഒഴിവാക്കി

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി. 14 , 15 തീയ്യതികളില്‍ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും.

ആഘോഷ പരിപാടികള്‍ ഉണ്ടാവില്ല. ദക്ഷിണ കുവൈത്തിലെ മംഗഫില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീ പിടിത്തത്തില്‍ നിരവധി മലയാളികളാണ് മരിച്ചത്. മരിച്ച മൂന്നു മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുവൈത്തിലെ മംഗഫ് ബ്ലോക്ക് നാലില്‍ എന്‍ബിടിസി ആന്റ് ഹൈവേ കമ്പനിയിലെ 196 ജീവനക്കാര്‍ താമസിക്കുന്ന ആറുനില കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവത്തില്‍ മലയാളികളടക്കം 49 പേര്‍ മരിച്ചിരുന്നു. 43 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ പരിക്കേറ്റ ആറ് മലയാളികള്‍ ഐ സി യുവില്‍ കഴിയുകയാണ്.
<BR>
TAGS : KUWAIT FIRE DEATH | KERALA | LOKA KERALA SABHA
SUMMARY : Kuwait fire; The Lok Kerala Sabha skipped the inaugural meeting

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *