കെ.വി. അബ്ദുല്‍ ഖാദര്‍ സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറി

കെ.വി. അബ്ദുല്‍ ഖാദര്‍ സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറി

തൃശൂർ: സി.പി.എം തൃശൂർ ജില്ല സെക്രട്ടറിയായി കെ.വി. അബ്ദുല്‍ ഖാദറിനെ കുന്നംകുളത്ത് നടക്കുന്ന ജില്ല സമ്മേളനം തിരഞ്ഞെടുത്തു. പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗവും എല്‍.ഡി.എഫ് ജില്ല കണ്‍വീനറുമാണ്. മൂന്ന് തവണ ഗുരുവായൂർ നിയമസഭ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ ആയിരുന്നു. പ്രവാസി ക്ഷേമ ബോർഡ് ചെയർമാനാണ്.

ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുണ്ട്. 2006 മുതല്‍ 2021 വരെ ഗുരുവായൂർ എം.എല്‍.എയായിരുന്നു. 1991 മുതല്‍ സി.പി.എം ചാവക്കാട് ഏരിയ കമ്മറ്റിയംഗമാണ്. 1997 മുതല്‍ പാർടി ഏരിയ സെക്രട്ടറിയായി. തുടർന്ന്‌ സി.പി.എം ജില്ല കമ്മറ്റിയംഗമായും സെക്രട്ടേറിയറ്റ്‌ അംഗമായും മാറി.

ദേശാഭിമാനിയുടെ ഗുരുവായൂർ ലേഖകനായി 12 വർഷത്തോളം പ്രവർത്തിച്ചു. കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് പരേതനായ കറുപ്പം വീട്ടില്‍ അബുവിന്റെയും പാത്തുവിന്റെയും മൂത്തമകനാണ്. ഷെറീനയാണ് ഭാര്യ. മക്കള്‍: അഖില്‍, അജിഷ.

TAGS : CPM
SUMMARY : KV Abdul Khader CPM Thrissur District Secretary

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *