ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്രക്ക് ജാമ്യം

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്രക്ക് ജാമ്യം

2021ലെ ലഖിംപൂർ ഖേരി അക്രമവുമായി ബന്ധപ്പെട്ട കേസില്‍ മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം ജനുവരിയില്‍ ആശിഷ് മിശ്രയ്ക്ക് സുപ്രിം കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് കർഷകർക്കും ജാമ്യം അനുവദിച്ചു.

വിചാരണ നടപടി വേഗത്തിലാക്കാൻ വിചാരണക്കോടതിയോട് നിർദേശിക്കുകയും ചെയ്തു.  ‘എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ് സമ്പൂർണമാക്കിയത്. 117 സാക്ഷികളില്‍ ഏഴുപേരെ ഇതുവരെ വിസ്തരിച്ചു എന്നാണ് വിവരം. ഞങ്ങളുടെ നിരീക്ഷണത്തില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കേണ്ടതുണ്ട്.’- ബെഞ്ച് പറഞ്ഞു.

2021ല്‍ യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേ‌ധത്തിലാണ് ജില്ലയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. കർഷക പ്രതിഷേധത്തിനുനേരെ കേന്ദ്രമന്ത്രിയുടെ പുത്രൻ കാറിടിച്ചു കയറ്റുകയായിരുന്നു. കർഷകർക്കു നേരെ വെടിയുതിർക്കുകയും ചെയ്തു. സംഭവത്തില്‍ എട്ടു കർഷകരാണു കൊല്ലപ്പെട്ടത്. അക്രമത്തില്‍ ഒരു മാധ്യമ പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.

TAGS : ASHISH MISHRA | BAIL
SUMMARY : Lakhimpur Kheri Farmer Massacre; Bail to Ashish Mishra

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *