ലാൽബാഗ് പുഷ്പമേള സമാപിച്ചു

ലാൽബാഗ് പുഷ്പമേള സമാപിച്ചു

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ലാൽബാഗ് പുഷ്പമേള സമാപിച്ചു. ഡോ. ബി. ആർ അംബേദ്കറിന്റെ ജീവിതവും സംഭാവനകളും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ പുഷ്പമേള നടന്നത്.

ഇത്തവണ മദ്ല 9.07 ലക്ഷം കാണികളെ ആകർഷിക്കുകയും 3.44 കോടി രൂപ വരുമാനം നേടുകയും ചെയ്തു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സന്ദർശകരുടെ എണ്ണം കുറവാണ്.

ഡോ. രാജ്കുമാറിൻ്റെയും പുനീത് രാജ്കുമാറിൻ്റെയും ജീവിതവും സംഭാവനകളും പ്രമേയമാക്കി 2022-ൽ നടന്ന പുഷ്പമേളയിൽ 11 ലക്ഷത്തിലധികം സന്ദർശകർ എത്തിയിരുന്നു. 2023 ലെ സ്വാതന്ത്ര്യദിന പുഷ്പമേളയിൽ 10 ലക്ഷത്തിലധികം ആളുകളാണ് എത്തിയിരുന്നത്.

ഈ വർഷം 4.97 ലക്ഷം മുതിർന്നവരും 4.10 ലക്ഷം കുട്ടികളും പുഷ്പമേള സന്ദർശിച്ചു. മോശം കാലാവസ്ഥയും മഴയും കാരണമാണ് ഇത്തവണ സന്ദർശകർ കുറഞ്ഞതെന്ന് ഹോർട്ടികൾച്ചർ വകുപ്പ് (പാർക്ക് ആൻഡ് ഗാർഡൻസ്) ജോയിൻ്റ് ഡയറക്ടർ എം.ജഗദീഷ് പറഞ്ഞു.

TAGS: BENGALURU | FLOWER SHOW
SUMMARY: Lalbag flower show comes to end

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *