ലാൽ ബാഗ് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ലാൽ ബാഗ് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. വാല്മീകി മഹർഷിയും രാമായണവുമാണ് ഈ വര്‍ഷത്തെ പുഷ്പ മേളയുടെ പ്രമേയം. വാല്മീകി മഹർഷിയുടെ ജീവിതവും രാമായണത്തിലെ പ്രധാന സംഭവങ്ങളും പുഷ്പാലങ്കാരത്തിലൂടെ ഒരുക്കിയ കാഴ്ചകളായിരിക്കും ഇത്തവണ പ്രധാന ആകർഷണമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് അറിയിച്ചു.

റിപ്പബ്ലിക് ദിനമായ ജനുവരി 26നാണ് മേള അവസാനിക്കുന്നത്. വാല്മീകിയുടെ പ്രതിമയൊരുക്കുന്നതിനായി 25 ലക്ഷം പൂക്കൾ ഉപയോഗിക്കും. വാൽമീകിയുടെ ആശ്രമം, പ്രധാന രാമായണ രംഗങ്ങൾ, എന്നിവയും പൂക്കളിൽ ഒരുക്കും.

രാവിലെ 7 മുതൽ വൈകിട്ട് 7 മണി വരെയാണ് പ്രവേശനം. മുതിര്‍ന്നവർക്ക് പ്രവൃത്തി ദിവസങ്ങളിൽ ‍ 80 രൂപയും വാരാന്ത്യങ്ങളിൽ 100 രൂപയുമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 10 രൂപയും വാരാന്ത്യങ്ങളിൽ 30 രൂപയുമാണ് നിരക്ക്. എന്നാല്‌ യൂണിഫോമിൽ വരുന്ന സ്കൂൾ കുട്ടികള്‍ക്ക് എല്ലാ ദിവസവും സൗജന്യ പ്രവേശനമാണ്.

പ്രഭാത നടത്തക്കാർക്ക് രാവിലെ 9 മണിക്ക് മുമ്പ് പ്രവേശനം സൗജന്യമാണ്. രാവിലെ 9 മണിക്ക് ശേഷം, പ്രവേശന കവാടത്തിൽ നിന്ന് ടിക്കറ്റുകൾ വാങ്ങണം. ലാൽബാഗ് ഗാർഡന് സമീപമുള്ള പ്രവേശന കൗണ്ടറുകളിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ വാങ്ങാൻ കഴിയൂ. ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമല്ല.

TAGS: BENGALURU | LALBAG
SUMMARY: Lalbag flower show to begin today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *