ലാൽബാഗ് പുഷ്പമേള; ഒറ്റദിവസം ലഭിച്ച വരുമാനം 92.5 ലക്ഷം രൂപ

ലാൽബാഗ് പുഷ്പമേള; ഒറ്റദിവസം ലഭിച്ച വരുമാനം 92.5 ലക്ഷം രൂപ

ബെംഗളൂരു: ലാൽബാഗ് പുഷ്പമേളയിൽ ഒറ്റദിവസം ലഭിച്ച വരുമാനം 92.5 ലക്ഷം രൂപ. സ്വാതന്ത്ര്യദിനത്തിലാണ് 92,50,000 വരും ഹോർട്ടികൾച്ചർ വകുപ്പിന് ലഭിച്ചത്. ഒറ്റദിവസം ലഭിക്കുന്ന എക്കാലത്തെയും റെക്കോർഡ് വരുമാനമാണിതെന്ന് വകുപ്പ് അറിയിച്ചു. 2.1 ലക്ഷം സന്ദർശകരാണ് വ്യാഴാഴ്ച മാത്രം പുഷ്പമേള സന്ദർശിച്ചത്.

ഡോ. ബി.ആർ. അംബേദ്കറുടെ പുഷ്പപ്രതിമയാണ് ഇത്തവണ മേളയുടെ പ്രധാന ആകർഷണം. ഓഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പുഷ്പമേള ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ കെങ്കൽ ഹനുമന്തയ്യയായിരുന്നു മേളയുടെ ആകർഷണം. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഏകദേശം 2.45 ലക്ഷം ആളുകൾ സ്വാതന്ത്ര്യദിനത്തിൽ പുഷ്പമേള സന്ദർശിച്ചിരുന്നു. വരുമാനം 81.5 ലക്ഷം രൂപയായിരുന്നു. 11 ദിവസം നീണ്ടുനിൽക്കുന്ന പുഷ്പമേള ഓഗസ്റ്റ് 19-ന് സമാപിക്കും.

TAGS: BENGALURU | LALBAG FLOWERSHOW
SUMMARY: Bengaluru: Flower show brings revenue of ₹92.5 lakh on Independence Day

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *