ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി

ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി

ബെംഗളൂരു : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു. വാല്‌മീകി മഹർഷിയാണ് ഇത്തവണത്തെ പുഷ്പമേളയുടെ ആശയം. വാൽമീകി രാമായണം രചിക്കുന്നതിൻ്റെ പ്രതിമ അടക്കം അദ്ദേഹത്തിൻ്റെ ജീവിതത്തിൽ നിന്നുള്ള പ്രധാന സംഭവങ്ങളുടെ പുക്കളിൽ തീർത്ത ചിത്രാവിഷ്കാരമാണ് ഇത്തവണത്തെ മേളയുടെ മുഖ്യാ കർഷണം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുഷ്പങ്ങൾ മേളയിൽ പ്രദർശിക്കും. മുതിർന്നവർക്ക് സാധാരണ ദിവസങ്ങളിൽ 80 രൂപയും വാരാന്ത്യങ്ങളിൽ 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 30 രൂപ. അതേ സമയം വിദ്യാർഥികൾക്ക് സൗജന്യമാണ്. ഓൺലൈൻ വഴിയും ടിക്കറ്റെടുക്കാം.

ഇത്തവണത്തെ പുഷ്പമേളയിൽ എട്ട് മുതൽ 10 ലക്ഷം സന്ദർശകർവരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.80 കോടി രൂപ ചെലവിലാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്.
<br>
TAGS : LALBAG FLOWERSHOW
SUMMARY : Lalbagh Flower Festival begins

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *