ഫെം​ഗൽ ചുഴലിക്കാറ്റ് കര തൊട്ടു; കനത്ത വെള്ളക്കെട്ടിൽ ചെന്നൈ

ഫെം​ഗൽ ചുഴലിക്കാറ്റ് കര തൊട്ടു; കനത്ത വെള്ളക്കെട്ടിൽ ചെന്നൈ

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റ് കര തൊട്ടു. പുതുച്ചേരിക്ക് സമീപം ചുഴലിക്കാറ്റ് ശനിയാഴ്ച വൈകിട്ട് തീരംതൊട്ടതായാണ് റിപ്പോർട്ട്. അതിശക്തമായ വേ​ഗതയിലാണ് തീരദേശത്ത് കാറ്റുവീശുന്നത്. തമിഴ്‌നാട്ടിലെ ഏഴ് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ടാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ, തെക്കൻ ആന്ധ്രാപ്രദേശിലും വടക്കൻ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അടുത്ത നാല് മണിക്കൂറോളം തമിഴ്നാട്ടിൽ 80-90 കിലോമീറ്റർ വേ​ഗതയിൽ കാറ്റുവീശിയേക്കുമെന്നാണ് മുന്ന‌റിയിപ്പ്. വരും മണിക്കൂറിൽ ചുഴലിക്കാറ്റ് രൂക്ഷമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇതിനോടകം ചെന്നൈ ന​ഗരം വെള്ളക്കെട്ടിൽ മുങ്ങിയിട്ടുണ്ട്. നിലവിൽ വിമാനത്താവളം തുറക്കാൻ വൈകുമെന്നാണ് റിപ്പോർട്ട്. ഞ‍ായറാഴ്ച പുലർച്ചെ നാല് മണിക്ക് ശേഷം എയർപോർട്ട് തുറന്നേക്കും. നൂറിലേറെ വിമാനങ്ങളാണ് ഇതുവരെ ചെന്നൈയിൽ റദ്ദാക്കിയത്. 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

 

TAGS: NATIONAL | FENGAL CYCLONE
SUMMARY: Landfall Of Cyclone Fengal Begins, Wind Speeds May Touch 90 Kmph

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *