ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ കുഴിബോംബ് സ്ഫോടനത്തിൽ ജവാന് വീരമൃത്യു. 25 രാഷ്ട്രീയ റൈഫിൾസിലെ ഹവീൽദാർ വി സുബ്ബയ്യ വാരിയ കുണ്ട (39)ആണ് മരിച്ചത്. നിയന്ത്രണരേഖയ്ക്ക് സമീപം താനോദാർ ട്രെക്കിയിലാണ് സ്ഫോടനമുണ്ടായത്. മാണ്ഡിയിലെ സൗജിയാൻ സെക്ടറിൽ ജോലി ചെയ്യുമ്പോൾ അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടിയ സുബ്ബയ്യക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
<BR>
TAGS : LANDMINE BLAST | JAMMU KASHMIR
SUMMARY : Landmine blast in Jammu and Kashmir: Jawan martyred

Posted inLATEST NEWS NATIONAL
