ഉത്തര കന്നഡ മണ്ണിടിച്ചൽ; ലോറി പുഴയിലേക്ക് വീണിട്ടില്ലെന്ന് സ്ഥിരീകരണം, തിരച്ചിൽ തുടരുന്നു, രക്ഷാപ്രവർത്തനത്തിന് മഴ തടസ്സം

ഉത്തര കന്നഡ മണ്ണിടിച്ചൽ; ലോറി പുഴയിലേക്ക് വീണിട്ടില്ലെന്ന് സ്ഥിരീകരണം, തിരച്ചിൽ തുടരുന്നു, രക്ഷാപ്രവർത്തനത്തിന് മഴ തടസ്സം

ബെംഗളൂരു: കർണാടക ഉത്തര കന്നഡ ജില്ലയിലെ അങ്കോള ശിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനുവേണ്ടി രക്ഷാപ്രവർത്തനം തുടരുന്നു. ലോറി പുഴയിലേക്ക് വീണിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേവിയുടെ ഡൈവർമാർ പുഴയിലിറങ്ങി പരിശോധിച്ചതായി ഉഡുപ്പി ഡെപ്യുട്ടി കമ്മീഷണർ അറിയിച്ചു. നേവി, എൻ.ഡി.ആർ.എഫ്, പോലീസ് സംഘം തിരച്ചലിൽ സജീവമാണ്. രാത്രി 9 വരെ രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനം. സാങ്കേതിക വിദഗ്ധര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. നേവിയുടെ എട്ട് അംഗ സംഘവും തെരച്ചിലിനായി എത്തിയിട്ടുണ്ട്.

പ്രദേശത്ത് മണ്ണിടിച്ചലിനുള്ള സാധ്യത നിലനിൽക്കുന്നത് രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി അധികൃതർ പറയുന്നു. അവസാനമായി ലോറിയിൽ നിന്നും ജിപിഎസ് സിഗ്നൽ ലഭിച്ചടുത്താണ് ഇപ്പോൾ മെറ്റൽ ഡിക്ടറ്ററുകൾ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. ലോറി ഉടമ, അർജുൻ്റെ ബന്ധുക്കൾ എന്നിവർ സംഭവസ്ഥലത്തുണ്ട്.
<BR>
TAGS : LATEST NEWS | LANDSLIDE
SUMMARY : Uttara Kannada Landslide; Confirmation that the lorry did not fall into the river, search continues

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *