ജമ്മു കാശ്മീരില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം

ജമ്മു കാശ്മീരില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം

ജമ്മു കാശ്മീരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് പേർ മരിച്ചു. ശ്രീനഗർ-ജമ്മു കശ്മീർ പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഗതാഗതം പൂർണ്ണമായും സ്തംഭിച്ചതായി അധികൃതർ പറഞ്ഞു. നൂറിലധികം പേർ കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മിന്നല്‍ പ്രളയവും തുടർച്ചയായ മഴയും കാരണം നിരവധിയിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

ദേശീയപാതയിലെ ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. പ്രളയ ബാധിത മേഖലകളില്‍ നിന്ന് 100 ലധികം ആളുകളെ രക്ഷപ്പെടുത്തി എന്ന് അധികൃതർ അറിയിച്ചു. റംബാനിലെ സെരി ബാഗ്ന എന്ന ഗ്രാമത്തിലാണ് മേഘവിസ്ഫോടനം സംഭവിച്ചത്. ഗ്രാമത്തില്‍ രക്ഷാപ്രവർത്തനം തുടരുകയാണെന്നും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

TAGS : LAND SLIDE
SUMMARY : Landslide in Jammu and Kashmir; Three dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *