തമിഴ്‌നാട്ടില്‍ ഉരുള്‍പ്പൊട്ടല്‍; 3 വീടുകള്‍ മണ്ണിനടിയില്‍, 7 പേരെ കാണാതായി

തമിഴ്‌നാട്ടില്‍ ഉരുള്‍പ്പൊട്ടല്‍; 3 വീടുകള്‍ മണ്ണിനടിയില്‍, 7 പേരെ കാണാതായി

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ ഏഴ് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. പാറക്കഷ്ണങ്ങളും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 3 വീടുകള്‍ പൂര്‍ണമായി മണ്ണിന് അടിയിലായി. കുട്ടികള്‍ അടക്കം ഏഴ് പേരെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം അണ്ണാമലൈയാറിന് സമിപം വിഓസി നഗറിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ഫോണിലേക്ക് വിളിച്ചുവെന്നും എന്നാല്‍ പ്രതികരണം ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു. ജില്ലാ കളക്ടരും പൊലീസ് മേധാവിയും സംഭവസ്ഥലം സന്ദര്‍ശിച്ചു.

തമിഴ്‌നാട് ഫയര്‍ ഫോഴ്സും റെസ്‌ക്യു സര്‍വീസും സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. കാണാതായെന്ന് പറയപ്പെടുന്ന ഏഴ് പേരും വീട്ടില്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു. രാജ്കുമാർ , ഭാര്യ മീന, മക്കളായ ഗൗതം, ഇനിയ, രാജ്കുമാറിന്റെ ബന്ധുവിന്റെ മകൻ, മക്കളായ ദേവിക, വിനോദിനി, മറ്റൊരു സ്ത്രീ എന്നിവരുൾപ്പെടെ ഏഴ് പേരെയാണ് കാണാതായതെന്നാണ് വിവരം. ഫെംഗൽ ചുഴലിക്കാറ്റ് കടന്ന് പോയതിന് ശേഷവും കനത്ത മഴ തുടരുന്ന പ്രദേശങ്ങളില്‍ ഒന്നാണ് തിരുവണ്ണാമല.

 

TAGS: NATIONAL | LANDLSIDE
SUMMARY: Thiruvannamalai landslide leaves seven missing

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *