മണ്ണിടിച്ചൽ; മടിക്കേരി – സുള്ള്യ പാതയിൽ രാത്രികാല ഗതാഗതം നിരോധിച്ചു
പ്രതീകാത്മക ചിത്രം

മണ്ണിടിച്ചൽ; മടിക്കേരി – സുള്ള്യ പാതയിൽ രാത്രികാല ഗതാഗതം നിരോധിച്ചു

ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കുടക് ജില്ലയിലെ മടിക്കേരി -സുള്ള്യ സംപാജെ ദേശീയ പാത 275-ൽ രാത്രികാല വാഹന ഗതാഗതം നിരോധിച്ചു. ജൂലൈ 22 വരെയാണ് എല്ലാ വാഹനങ്ങളുടെയും രാത്രിയാത്ര നിരോധിച്ചത്. രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയാണ് നിരോധനം. ഇതു സംബന്ധിച്ച് കുടക് ജില്ലാ കളക്ടർ ഉത്തരവിറക്കി.

മടിക്കേരി മദെനാഡു മുതൽ കറുത്തേജി വരെയുള്ള പാതയിൽ മണ്ണിടിച്ചൽ സാധ്യത ഉള്ളതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മൈസൂരുവില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ രാത്രികാലങ്ങളിൽ ചാർമാഡി – കൊട്ടിഗെഹാരവഴി പോകണമെന്നും ഉത്തരവിൽ പറയുന്നു.
<BR>
TAGS : MADIKKERI | NIGHT TRAFFIC BAN
SUYMMARY : landslide; Night traffic has been banned on Madikeri-Sullya road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *