ഷിരാഡി ഘട്ടിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

ഷിരാഡി ഘട്ടിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: ഷിരാഡി ഘട്ടിൽ മണ്ണിടിച്ചിൽ. യട്ടിനഹല്ല-സകലേഷ്‌പുര സെക്ടറിൽ ദേശീയ പാത 75ൽ ശനിയാഴ്ച രാവിലെയാണ് മണ്ണിടിച്ചിൽ റിപ്പോർട്ട്‌ ചെയ്തത്. ഇതേതുടർന്ന് മംഗളൂരു – ബെംഗളൂരു ഹൈവേയിൽ വാഹനഗതാഗതം തടസപ്പെട്ടു. റോഡിന്റെ ഇരുവശങ്ങളും മണ്ണിടിച്ചിൽ കാരണം തകർന്നു.

കർണാടക ഹൈവേ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ചെളി നീക്കം ചെയ്യുകയാണ്. ഞായറാഴ്ച രാവിലെയോടെ റോഡ് ഗതാഗതയോഗ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

TAGS: KARNATAKA | LANDSLIDE
SUMMARY: Landslide on Shiradi ghat, vehicles stranded

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *