മണ്ണിടിച്ചിൽ: കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ഗതാഗതം നിരോധിച്ചു

മണ്ണിടിച്ചിൽ: കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ഗതാഗതം നിരോധിച്ചു

കോഴിക്കോട്: വയനാട് ,കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂര്‍ പാൽച്ചുരം-ബോയ്സ് ടൗണ്‍ റോഡിൽ മണ്ണിടിച്ചിലുണ്ടായി. ചെകുത്താൻ തോടിന് സമീപത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടര്‍ന്ന് പാൽച്ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നെടുംപൊയിൽ പേര്യ ചുരം വഴി വാഹനങ്ങള്‍ തിരിച്ചുവിട്ടു.

ഇന്ന് രാത്രിയോടെയാണ് പാൽച്ചുരത്തിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പൂർണമായി നിരോധിച്ചതായി കണ്ണൂർ ജില്ല കലക്ടർ അറിയിച്ചു. വാഹനങ്ങൾ  പേരിയ ചുരം-നിടുംപൊയിൽ റോഡ് വഴി പോകേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.

<BR>
TAGS : LANDSLIDE, KOTTIYOOR-PALCHURAM
SUMMARY : Landslide: Traffic banned on Kottiyoor Palchuram-Boys Town road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *