ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 8 പേർക്ക് പരുക്ക്

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 8 പേർക്ക് പരുക്ക്

കേദാർനാഥ്: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഞായറാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് മരിച്ചത്. അപകടത്തിൽ 8 പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു.

ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെയുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞത്. മണ്ണിന് പുറമെ പാറക്കല്ലുകളും ഇടിഞ്ഞ് വീണത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. കേദാർനാഥിലെ ഗൗരികുണ്ഡിനും ചിർബാസയ്ക്കും ഇടയിലാണ് മണ്ണിടിച്ചിൽ സംഭവിച്ചിരിക്കുന്നത്.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്തേയും ജില്ലയിലേയും ദുരന്ത നിവാരണ സേനകള്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. യാത്രക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

<BR>
TAGS : LANDSLIDE | UTTARAKHAND
SUMMARY : Landslides in Uttarakhand. Three pilgrims met a tragic end and 8 others were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *