ഭാഷാവിവാദം; കമല്‍ ചിത്രം ‘തഗ് ലൈഫ്’ കർണാടകത്തിൽ പ്രദർശിപ്പിക്കില്ല

ഭാഷാവിവാദം; കമല്‍ ചിത്രം ‘തഗ് ലൈഫ്’ കർണാടകത്തിൽ പ്രദർശിപ്പിക്കില്ല

ബെംഗളൂരു : കന്നഡ ഭാഷതമിഴില്‍ നിന്നാണ് ജനിച്ചെതെന്ന പരാമർശത്തിൽ ക്ഷമാപണം നടത്താത്തതിനാൽ കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ് ലൈഫ്’ കർണാടകത്തിൽ പ്രദർശിപ്പിക്കില്ല. 24 മണിക്കൂറിനകം പരസ്യമായി ക്ഷമാപണം നടത്തണമെന്ന ആവശ്യം കമൽ തള്ളിയതിനെത്തുടർന്നാണ് സിനിമ പ്രദർശിപ്പിക്കേണ്ടെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെ.എഫ്.സി.സി) തീരുമാനിച്ചത്. ജൂണ്‍ അഞ്ചിനാണ് ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യുന്നത്.

തഗ് ലൈഫ് സംസ്ഥാനത്തു പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്തിനു മുൻപിൽ കന്നഡ അനുകൂലസംഘടനകൾ സമരം നടത്തിയിരുന്നു.
<br>
TAGS : THUG LIFE, KAMAL MOVIE, CONTROVERSIAL STATEMENTS,
SUMMARY : Language controversy; Kamal’s film ‘Thug Life’ will not be screened in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *