ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ‘ലാപതാ ലേഡീസ്’ ഓസ്കാറിലേക്ക്

ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ‘ലാപതാ ലേഡീസ്’ ഓസ്കാറിലേക്ക്

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ലാപതാ ലേഡീസ്. മലയാള സിനിമകളായ ഉള്ളൊഴുക്ക്, ആടുജീവിതം തുടങ്ങിയ സിനിമകളെ പിന്നിലാക്കിയാണ് ലാപതാ ലേഡീസ് ഈ നേട്ടം സ്വന്തമാക്കിയത്. ഫിലിം ഫെഡറേഷനാണ് ലാപതാ ലേഡീസിനെ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്ത കാര്യം അറിയിച്ചത്. ഫിലിം ഫെഡറേഷന്‍ ചെയര്‍മാന്‍ ജാനു ബറുവയാണ് തീരുമാനം പ്രഖ്യാപിച്ചത്.

12 ഹിന്ദി ചിത്രങ്ങള്‍, ആറ് തമിഴ്, 4 മലയാളം ചിത്രങ്ങള്‍ എന്നിവയാണ് മത്സരത്തിനുണ്ടായിരുന്നത്. ജൂറിയില്‍ ഇത്തവണ 13 പേരാണ് ഉണ്ടായിരുന്നത്. ആമിര്‍ ഖാന്‍ മുന്‍ ഭാര്യയായ കിരണ്‍ റാവുവാണ് ചിത്രം സംവിധാനം ചെയ്തത്. ആമിര്‍ ഖാന്‍, കിരണ്‍ റാവു, ജ്യോതി ദേശ്പാണ്ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പ്രധാന വേഷങ്ങളില്‍ എല്ലാം പുതുമുഖങ്ങള്‍ എത്തിയ ചിത്രമായിരുന്നു ലാപതാ ലേഡീസ്.

നിതാന്‍ഷി ഗോയല്‍, പ്രതിഭ റാന്‍ഡ, സ്പര്‍ശ് ശ്രീവാസ്തവ്, ഛായ കദം, രവി കിഷന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ആനിമല്‍, കില്‍, കല്‍ക്കി 2898 എഡി, ശ്രീകാന്ത്, ചന്ദു ചാമ്പ്യന്‍, ജോറം, മൈതാന്‍, സാം ബഹാദൂര്‍, ആര്‍ട്ടിക്കിള്‍ 370, മലയാള ചിത്രം ആട്ടം, പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്, എന്നിവയടക്കം 29 ചിത്രങ്ങളാണ് ഇന്ത്യന്‍ ഓസ്‌കര്‍ എന്‍ട്രിക്കായി മത്സര രംഗത്തുണ്ടായിരുന്നത്.

TAGS : OSCAR | FILM
SUMMARY : ‘Laapattaa Ladies’ as India’s official entry to Oscars

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *