വ്യോമസേന അപകടത്തിൽ മരിച്ച സിദ്ധാർഥിന് കണ്ണീർരോടെ മടക്കം; മകൻ അഭിമാനമെന്ന് രക്ഷിതാക്കൾ

വ്യോമസേന അപകടത്തിൽ മരിച്ച സിദ്ധാർഥിന് കണ്ണീർരോടെ മടക്കം; മകൻ അഭിമാനമെന്ന് രക്ഷിതാക്കൾ

വ്യോമസേന അപകടത്തിൽ മരിച്ച ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് സിദ്ധാർഥ് യാദവിന് വിട ചൊല്ലി ജന്മനാട്. ഭലജി മജ്റയിൽ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ​ഗുജറാത്തിലെ ജാംന​ഗറിൽ മൂന്നാം തീയതി വ്യോമസേന വിമാനം തകർന്നാണ് സിദ്ധാർഥ് മരിച്ചത്. സാങ്കേതിക തകരാറുകൾ കാരണം ജനസാന്ദ്രതയേറിയ പ്രദേശത്ത് വീഴേണ്ട വിമാനം വിജനമായ സ്ഥലത്ത് എത്തിക്കാനും സൈനിക വിമാനം തകരും മുൻപ് സഹ പൈലറ്റിനെ രക്ഷിക്കാനും അദ്ദേഹത്തിന് സാധിച്ചു.

രാത്രിയിലെ പരിശീലന പറക്കലിനായി വ്യോമസേന സ്റ്റേഷനിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടാവുന്നത്. സിദ്ധാർഥിന്റെ വിവാഹ നിശ്ചയം 23-നായിരുന്നു നവംബർ രണ്ടിന് വിവാഹം നടത്താനും നിശ്ചയിച്ചിരുന്നു. മകൻ അഭിമാനമാണെന്ന് സിദ്ധാർഥിന്റെ രക്ഷിതാക്കൾ പ്രതികരിച്ചു. പ്രതിശ്രുത വധു സാനിയയെ മകളെ പോലെ നോക്കുമെന്നും അവർ പറഞ്ഞു.

TAGS: NATIONAL
SUMMARY: Last rites of Ltnt. Sidharth completed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *