ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച്‌ അധിക്ഷേപ പരാമര്‍ശം; പൂനെയില്‍ നിയമവിദ്യാര്‍ഥിനി അറസ്റ്റില്‍

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച്‌ അധിക്ഷേപ പരാമര്‍ശം; പൂനെയില്‍ നിയമവിദ്യാര്‍ഥിനി അറസ്റ്റില്‍

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വർഗീയപരാമർശം നടത്തിയതിന് നിയമ വിദ്യാർഥിനി അറസ്റ്റില്‍. പൂനെയിലെ നിയമവിദ്യാർഥിനിയും ഇൻസ്റ്റഗ്രാം ഇൻഫ്ളൂവൻസറുമായ ശർമിഷ്ഠ പനോളിയെയാണ് കൊല്‍ക്കത്ത പോലീസ് ഗുരുഗ്രാമില്‍നിന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിലെത്തിയ കൊല്‍ക്കത്ത പോലീസ് സംഘം വിദ്യാർഥിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ശർമിഷ്ഠയുടെ വിവാദ വീഡിയോ. ഈ വീഡിയോയില്‍ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള വർഗീയപരാമർശങ്ങളും അടങ്ങിയിരുന്നു. വീഡിയോ വിവാദമായതോടെ ഇത് പിന്നീട് നീക്കംചെയ്യുകയും ശർമിഷ്ഠ മാപ്പ് പറയുകയും ചെയ്തിരുന്നു.

അതേസമയം, വിവാദ വീഡിയോയുടെ അടിസ്ഥാനത്തില്‍ ശർമിഷ്ഠയ്ക്കെതിരേ കൊല്‍ക്കത്തയിലെ പോലീസ് സ്റ്റേഷനില്‍ പരാതിയെത്തി. തുടർന്നാണ് കൊല്‍ക്കത്ത പോലീസ് വിദ്യാർഥിനിക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

TAGS : OPERATION SINDOOR
SUMMARY : Law student arrested in Pune for making derogatory remarks about Operation Sindoor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *