എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

മലപ്പുറം: എല്‍ഡിഎഫ്‌ സ്ഥാനാർഥിയായി എം സ്വരാജ്‌ നാമനിർദേശപത്രിക നല്‍കി. പ്രകടനമായെത്തിയാണ്‌ പത്രിക സമർപ്പിച്ചത്‌. ഉപവരണാധികാരി നിലമ്പൂർ തഹസില്‍ദാർ എം പി സിന്ധു മുമ്പാകെ പകല്‍ 11നാണ്‌ പത്രിക നല്‍കിയത്‌.

സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍, സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീര്‍ എം.പി, പി.കെ സൈനബ, മന്ത്രി വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് പത്രിക നല്‍കിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രകടനമായെത്തിയായിരുന്നു പത്രികാ സമര്‍പ്പണം.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി വി അന്‍വര്‍, ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് എന്നിവര്‍ ഇന്ന് നാമ നിര്‍ദേശപത്രിക സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം യുഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.

TAGS : M SWARAJ
SUMMARY : LDF candidate M Swaraj files nomination

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *