വയനാട്ടില്‍ എല്‍ഡിഎഫ് – യുഡിഎഫ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

വയനാട്ടില്‍ എല്‍ഡിഎഫ് – യുഡിഎഫ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

കല്‍പ്പറ്റ: വയനാട്ടില്‍ എല്‍ഡിഎഫ് – യുഡിഎഫ് ഹർത്താല്‍ പുരോഗമിക്കുന്നു. വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹർത്താല്‍.

അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉള്‍പ്പെടെ ഉന്നയിച്ച്‌ കേന്ദ്രത്തിനെതിരെയാണ് എല്‍ഡിഎഫ് ഹർത്താല്‍. ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. പോലീസ് സംരക്ഷണത്തില്‍ ദീർഘദൂര ബസ്സുകള്‍ സർവീസ് നടത്തുമെന്ന് കെഎസ്‌ആർടിസി അറിയിച്ചിട്ടുണ്ട്.

വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളുടെയും ആഹ്വാനം. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച്‌ നടത്തും. കല്‍പ്പറ്റ നഗരത്തില്‍ അടക്കം എല്‍ഡിഎഫിൻറെ പ്രതിഷേധ പ്രകടനവും നടക്കും.

TAGS : WAYANAD | STRIKE
SUMMARY : LDF-UDF strike is in progress in Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *