കോൺഗ്രസ് അധഃപതനത്തിന് കാരണം പ്രതിപക്ഷനേതാവ് വിഡി സതീശന്‍, സിപിഎം ഭീതി സൃഷ്ടിച്ച് ബിജെപിയെ സഹായിക്കുന്നു: രൂക്ഷ വിമർശനവുമായി പി സരിന്‍

കോൺഗ്രസ് അധഃപതനത്തിന് കാരണം പ്രതിപക്ഷനേതാവ് വിഡി സതീശന്‍, സിപിഎം ഭീതി സൃഷ്ടിച്ച് ബിജെപിയെ സഹായിക്കുന്നു: രൂക്ഷ വിമർശനവുമായി പി സരിന്‍

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ പി. സരിൻ. വി.ഡി. സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തെന്നും പാർട്ടിയെ ദുർബലപ്പെടുത്തിയെന്നും സരിൻ ആരോപിച്ചു. പാർട്ടിയെചില കോക്കസുകളിലേക്ക് മാത്രമായി ഒതുക്കുന്നതിനും ഹൈജാക്ക് ചെയ്യുന്നതിനും മുന്നിൽനിന്ന് പ്രവർത്തിച്ചത് വി.ഡി.സതീശനെന്നും സരിൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. താൻ കോൺഗ്രസിൽനിന്ന് പുറത്തുപോയിട്ടില്ലെന്നും പാർട്ടിയുടെ പിന്നിൽ നിന്നുതന്നെയാണ് വിമർശനമെന്നും സരിൻ വ്യക്തമാക്കി.

ഇന്ന് എല്ലാത്തിനും വ്യക്തത ഉണ്ടാകും. കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മാധ്യമങ്ങളെ കാണുന്നത്. സാധാരണക്കാരായ പ്രവര്‍ത്തകരെ പറഞ്ഞ് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ രീതി. കാര്യങ്ങള്‍ പറയാനും പരിഹരിക്കാനും അവിടെ ഒരു സംവിധാനമില്ല. ഉടമ -അടിമ ബന്ധത്തിലേക്കും കീഴള സംസ്കാരത്തിലേക്കും പാർട്ടിയെ കൊണ്ടു വന്നത് സതീശനാണ്. പാര്‍ട്ടിയെ ഈ നിലയിലാക്കിയത് സതീശാനാണ്. താനാണ്  പാർട്ടി എന്ന രീതിയിലേക്ക് കൊണ്ടു വന്നു ഉത്പാർട്ടി ജനാധിപത്യത്തെ തകർത്തു.ഇങ്ങനെ പോയാൽ 2026ൽ പച്ച തൊടില്ലെന്നും സരിൻ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ ചെന്നിത്തല നേതാവായിരുന്ന കാലത്ത് എല്ലാവരും ഒരുമിച്ചു നിന്നു. ബിജെപിക്കെതിരായ ഈ ഐക്യത്തെ തകര്‍ത്ത് സിപിഎം ആണ് ശത്രു എന്ന വികാരം കുത്തി നിറച്ചത് വിഡി സതീശനാണ്. സിപിഎം വിരുദ്ധതയുടെ പേരില്‍ ബിജെപി വിരുദ്ധ പോരാട്ടം മരവിപ്പിച്ചു. വടകരയില്‍ ഷാഫിയെ സ്ഥാനാര്‍ഥിയാക്കിയത് ബിജെപിയെ സഹായിക്കാനുള്ള തന്ത്രമായിരുന്നു.സിപിഎം വിരോധത്തിന്റെ മറവില്‍ നടത്തിയ അട്ടിമറി നീക്കമാണ് പാലക്കാട് സ്ഥാനാര്‍ഥിത്വത്തിനു പിന്നിലും. ഈ നീക്കത്തിന്റെ ഗുണഭോക്താവ് ബിജെപിയായിരിക്കും.

.2021 നിയമ സഭാ തെരഞ്ഞെടുപ്പ് ശേഷം സതീശൻ എങ്ങനെ പ്രതിപക്ഷ നേതാവായത് എന്നത് പരിശോധിക്കണം. അതിൽ ആസ്വഭാവികത ഉണ്ടായിരുന്നു. അതൊരു അട്ടിമറി ആയിരുന്നെന്നും അത് എങ്ങനെ നടപ്പിലായതെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇത്. പുതിയമുഖം കടന്നുവരുന്നതിന്റെ ആവേശത്തിൽ ആയിരുന്ന കോൺഗ്രസ് അതിൽ അസ്വാഭാവികത കണ്ടില്ല. എന്നാൽ അത് നല്ല മാറ്റമല്ലെന്ന് വൈകാതെ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിഞ്ഞു.

നവംബര്‍ 13ന് മുന്നേ തിരഞ്ഞെടുപ്പ് നേരത്തെ നടത്തണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് 13ന് തന്നെ തിരഞ്ഞെടുപ്പ് നടത്താൻ വേണ്ടിയിട്ടാണ്. അന്ന് തെരഞ്ഞെടുപ്പു നടന്നാൽ ഒരു കൂട്ടർക്കു ഗുണം കിട്ടുമെന്ന് മനസിലാക്കിയായിരുന്നു ഈ നീക്കം. രാഹുൽ മാങ്കൂട്ടത്തിൽ നല്ല സുഹൃത്താണ്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ വളര്‍ന്നു വരുന്ന കുട്ടി വിഡി സതീശനാണ്. ഒരാഴ്ച മുമ്പ് തന്നെ വിളിച്ച് ഭീഷണിയുടെ സ്വരത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ സംസാരിച്ചത്. രാഹുൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.

<br>
TAGS : P SARIN | VD SATHEESAN
SUMMARY : Leader of Opposition VD Satheesan is responsible for Congress decline. P Sarin criticizes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *