വ‍്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി. ദിവ‍്യ

വ‍്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി. ദിവ‍്യ

കണ്ണൂർ: തനിക്കെതിരെ വ‍്യാജ വാർത്തകള്‍ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് അധ‍്യക്ഷനും എഡിഎം നവീൻ ബാബു ആത്മഹത‍്യ ചെയ്ത് കേസിലെ പ്രതിയുമായ പി.പി. ദിവ‍്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിവ്യയുടെ പ്രതികരണം.

വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തന്നെയും തന്റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലും, സമൂഹമാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും, വാട്‌സ്‌അപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാമിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും പി പി ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.

കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബു മരണപ്പെട്ട കേസില്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം ചില മാധ്യമങ്ങള്‍ വ്യാജ പ്രചരണങ്ങള്‍ നടത്തിയിരുന്നതായി ദിവ്യ പറഞ്ഞിരുന്നു. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്.

TAGS : PP DIVYA
SUMMARY : Legal action will be taken against those who spread fake news: P.P. Divya

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *