റായ്ച്ചൂരിൽ ഭീതി പടർത്തിയ പുള്ളിപ്പുലിയെ പിടികൂടി

റായ്ച്ചൂരിൽ ഭീതി പടർത്തിയ പുള്ളിപ്പുലിയെ പിടികൂടി

ബെംഗളൂരു: റായ്ച്ചൂർ മാലിയാബാദ് ഗ്രാമത്തിൽ ഭീതി പടർത്തിയ പുള്ളിപ്പുലിയെ പിടികൂടി. കഴിഞ്ഞ ഒരു മാസമായി ഗ്രാമത്തിലെ കന്നുകാലികളെ പുലി കൊന്നിരുന്നു. വനംവകുപ്പ് ഒരുക്കിയ കെണിയിൽ പുലി അകപ്പെടുകയായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥർ നിരവധി തവണ ശ്രമിച്ചിട്ടും, പുലിയെ പിടികൂടാനുള്ള മുൻ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിന് വനംവകുപ്പിനെ ഗ്രാമവാസികൾ പരസ്യമായി വിമർശിച്ചിരുന്നു. തുടർന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ വിഷയത്തിൽ ഇടപെട്ട് പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്‌സിനെ വിന്യസിക്കുകയായിരുന്നു. പിടികൂടിയ പുള്ളിപുലിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: KARNATAKA
SUMMARY: Leopard that was on rampage in Raichur captured by Forest officials

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *