മൈസൂരുവില്‍ പുള്ളിപ്പുലി പിടിലായി

മൈസൂരുവില്‍ പുള്ളിപ്പുലി പിടിലായി

ബെംഗളൂരു: മൈസൂരുവില്‍ പുള്ളിപ്പുലികൂട്ടിലായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ മൈസൂരുവിലെ നോട്ട് മുദ്രാൻ പ്രൈവറ്റ് ലിമിറ്റഡ് പരിസരത്ത് കണ്ടെത്തിയ പുള്ളിപ്പുലിയാണ് ഇന്നലെ വനംവകുപ്പിന്റെ കൂട്ടിലകപ്പെട്ടത്

രണ്ടാഴ്ച മുൻപാണ് പരിസരത്തുള്ള സി.സി.ടി.വി. ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിസരത്ത് കൂടുകളൊരുക്കി. വെള്ളിയാഴ്ച പുലർച്ചെ ആൺപുലി കൂട്ടിൽ കുടുങ്ങുകയായിരുന്നു.

ഇത് രണ്ടാംതവണയാണ് മൈസൂരുവിലെ ജനവാസ കേന്ദ്രത്തിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. ആദ്യം ഇൻഫോസിസ് കാംപസ് പരിസരത്താണ് പുലിയെ കണ്ടെത്തിയത്. ഒരു മാസത്തോളം വനംവകുപ്പിന്റെ നേതൃത്വത്തിൽ കാമ്പസ് പരിസരത്ത് ഊർജിത തിരച്ചിൽ നടത്തിയിരുന്നെങ്കിലും പുലിയെ കണ്ടെത്താനായിരുന്നില്ല.
<BR>
TAGS ; LEOPARD | MYSURU
SUMMARY : Leopard caught in Mysore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *