വൈദ്യുതവേലിയിൽ ചവിട്ടി പുള്ളിപ്പുലി ചത്തു

വൈദ്യുതവേലിയിൽ ചവിട്ടി പുള്ളിപ്പുലി ചത്തു

ബെംഗളൂരു: വൈദ്യുതവേലിയിൽ ചവിട്ടി പുള്ളിപ്പുലി ചത്തു. രാമനഗര മാഗഡി താലൂക്കിലെ മാരലഗൊണ്ടൽ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. വന്യമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ കർഷകൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ ചവിട്ടിയാണ് പുള്ളിപ്പുലി ചത്തത്.

ഉമേഷ് എന്ന കർഷകനാണ് തൻ്റെ മധുരക്കിഴങ്ങ് കൃഷി വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ വൈദ്യുതവേലി സ്ഥാപിച്ചത്. നാലു വയസ്സുള്ള പുള്ളിപ്പുലിയാണ് ചത്തത്. നിയമനടപടി ഭയന്ന് കർഷകൻ പുലിയെ തൻ്റെ കൃഷിയിടത്തിൽ കുഴിച്ചിട്ടു. പിന്നീട് ചൊവ്വാഴ്ച വൈകീട്ടോടെ പോലീസിൽ കീഴടങ്ങുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയുടെ ജഡം കണ്ടെത്തി പോസ്റ്റ്‌മോർട്ടം നടത്തി. കോടതി ഉമേഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

TAGS: KARNATAKA | LEOPARD
SUMMARY: Leopard dies after coming in contact with electric fence, court sends farmer to judicial custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *