മെട്രോ സ്റ്റേഷന് സമീപം പുലിയെ കണ്ടെത്തി

മെട്രോ സ്റ്റേഷന് സമീപം പുലിയെ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു റൂറലിലെ മല്ലസാന്ദ്ര കനകപുര റോഡിലെ തലഘട്ടപുര മെട്രോ സ്റ്റേഷൻ സമീപത്തെ തടി ഫാക്ടറിക്കുള്ളിൽ പുള്ളിപ്പുലിയെ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് സ്കൂൾ ഉൾപ്പെടെയുള്ള പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ടത്.

പിന്നാലെ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസേന തിരച്ചിൽ ഊർജ്ജിതമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരും പുള്ളിപ്പുലി ടാസ്‌ക് ഫോഴ്‌സും അടങ്ങുന്ന 20 അംഗ സംഘം കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. 3 ക്യാമറ ട്രാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. മയക്കുവടി വിദഗ്ധരും പ്രദേശത്ത് ഉണ്ട്. നഗരത്തിലെ തൂറഹള്ളി റിസർവ് വനമേഖലയോട് ചേർന്ന് കിടക്കുന്ന മേഖലയാണിത്. ഇക്കഴിഞ്ഞ ജനുവരിയിൽ ബനശങ്കരി സ്റ്റേജിൽ സിസിടിവിയിൽ പുള്ളിപ്പുലിയുടെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങള്‍ പതിഞ്ഞതിനെ തുടർന്ന് വനം വകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.
<BR>
TAGS: LEOPARD | KANAKAPURA ROAD
SUMMARY : Leopard found near metro station

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *