ബെംഗളൂരുവിൽ ജനവാസ മേഖലകളിൽ പുള്ളിപ്പുലി ഭീതി; ജാഗ്രത നിർദേശം നൽകി വനം വകുപ്പ്

ബെംഗളൂരുവിൽ ജനവാസ മേഖലകളിൽ പുള്ളിപ്പുലി ഭീതി; ജാഗ്രത നിർദേശം നൽകി വനം വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ ജനവാസ മേഖലകൾക്ക് സമീപം പുള്ളിപ്പുലികളെ കാണപ്പെട്ട സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകി സംസ്ഥാന വനം വകുപ്പ്. കഴിഞ്ഞ ദിവസം രണ്ടിടങ്ങളിലായാണ് പുള്ളിപ്പുലികളെ കാണപ്പെട്ടത്. നോർത്ത് ഡിവിഷനിലെ ഹെസർഘട്ട-യെലഹങ്കയ്ക്ക് സമീപം രണ്ട് പുലികളെ കണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു.

പുലികളുടെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സമാനമായി രാമഗൊണ്ടനഹള്ളിയിൽ അപ്പാർട്ട്മെന്റ് പാർക്കിംഗ് ഏരിയയിൽ അലഞ്ഞുതിരിയുന്ന രണ്ട് പുള്ളിപ്പുലികളുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അപ്പാർട്ട്മെന്റിന്റെ പാർക്കിങ് ഭാഗത്തു നിന്നാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. പുലികളെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. അടുത്തിടെയാണ് ഇൻഫോസിസിൻ്റെ മൈസൂരു കാമ്പസിൽ പുലിയെ കണ്ടത്. എന്നാൽ ദിവസങ്ങളോളം നീണ്ട ദൗത്യത്തിലും പുലിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പ്രദേശത്ത് ഉദ്യോഗസ്ഥർ രാത്രി പട്രോളിംഗ് നടത്തുന്നുണ്ടെന്നും പുലികളെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബെംഗളൂരു അർബൻ റേഞ്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശിവപ്പ ഹൊസമാനി പറഞ്ഞു. അടുത്തിടെ ഇലക്ട്രോണിക്സ് സിറ്റിയിലും പുള്ളിപ്പുലിയെ കണ്ടിരുന്നു. എന്നാൽ ഇതിനെ പിടികൂടാൻ ദിവസങ്ങളോളം ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.

 

TAGS: BENGALURU | LEOPARD
SUMMARY: Leopards spotted at Bengaluru residential areas, warning alert given by Forest dept

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *