ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിന് സമീപം പുള്ളിപ്പുലിയെ കണ്ടെത്തി

ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിന് സമീപം പുള്ളിപ്പുലിയെ കണ്ടെത്തി

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം പുള്ളിപ്പുലിയെ കണ്ടെത്തി. ഇലക്‌ട്രോണിക് സിറ്റി ടോൾ പ്ലാസയിലെ സിസിടിവിയിലാണ് പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ടോൾ പ്ലാസയ്ക്ക് സമീപമുള്ള ഫ്‌ളൈഓവർ കടക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് ലഭിച്ചത്.

ഫേസ് 1 ടോൾ പ്ലാസയിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. പനക് ഇന്ത്യ കമ്പനി പ്രദേശത്ത് നിന്ന് നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ (എൻടിടിഎഫ്) ഗ്രൗണ്ടിലേക്കാണ് പുലി പോയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ക്യാമ്പസിൽ വനം വകുപ്പും പോലീസും ചേർന്ന് പരിശോധന നടത്തിയതായി എൻടിടിഎഫ് പ്രിൻസിപ്പൽ സുനിൽ ജോഷി പറഞ്ഞു. എന്നാൽ  പരിസരത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പുലിയെ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമുള്ള കുഡ്‌ലു ഗേറ്റിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പിന്നീട് പലയിടങ്ങളിൽ കൂടുകൾ സ്ഥാപിച്ചിട്ടും പുലിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ പുലിയെ വെടിവെച്ചാണ് വനം വകുപ്പ് പിടികൂടിയത്. മണിക്കൂറുകൾക്കുള്ളിൽ പുലി ചത്തത് വനം വകുപ്പിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.

 

TAGS: BENGALURU | LEOPARD
SUMMARY: Leopard spotted near electronic city flyover

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *