ബന്നാർഘട്ടയിലെ സഫാരി വാഹനത്തിൽ കയറാൻ ശ്രമിച്ച് പുള്ളിപ്പുലി

ബന്നാർഘട്ടയിലെ സഫാരി വാഹനത്തിൽ കയറാൻ ശ്രമിച്ച് പുള്ളിപ്പുലി

ബെംഗളൂരു: ബന്നാർഘട്ടയിലെ സഫാരി വാഹനത്തിൽ കയറാൻ ശ്രമിച്ച് പുള്ളിപ്പുലി. ബന്നാർഘട്ട ദേശീയോദ്യാനത്തിലാണ് ഞായറാഴ്ച ടൂറിസ്റ്റുകൾ സഞ്ചരിച്ച മിനി ബസിലേക്ക് കാട്ടിൽ നിന്നെത്തിയ പുള്ളിപ്പുലി വലിഞ്ഞു കയറാൻ ശ്രമിച്ചത്. ബസിന്റെ ജനാലയിലൂടെ വലിഞ്ഞു കയറാൻ ശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

രണ്ടു വാഹനങ്ങളിലായിട്ട് സഞ്ചാരികളെ കാട്ടിനുള്ളിലൂടെ കൊണ്ട് പോകുമ്പോഴായിരുന്നു പുലി മുമ്പിലേക്കെത്തിയത്. കാടിറങ്ങി ട്രാക്കിലേക്ക് എത്തിയ പുലി ബസിലേക്ക് നോക്കി നിൽക്കുന്നതും ശേഷം ജനാലയിലേക്കു വലിഞ്ഞു കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പുലി കയറുമ്പോൾ യാത്രക്കാർ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. കയറാൻ ശ്രമിച്ചു പരാജയപ്പെട്ടതിനു ശേഷം ബസിനു മുന്നിലേക്ക് പോയി നിലയുറപ്പിച്ച പുലി പിന്നീട് കാട്ടിലേക്ക് പിൻവാങ്ങുകയായിരുന്നു.

 

TAGS: BENGALURU | LEOPARD
SUMMARY: Leopard tries to enter safari bus after leaping through window at Bannerghatta National Park in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *