ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ നിന്നും മു​ഗൾ ചരിത്രം ഒഴിവാക്കി എൻസിഇആർടി

ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ നിന്നും മു​ഗൾ ചരിത്രം ഒഴിവാക്കി എൻസിഇആർടി

ന്യൂഡൽഹി: ഏഴാം ക്ലാസ്സ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി എൻസിഇആർടി. മഗധ, മൗര്യ, ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യൻ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങളാണ് പുസ്തകത്തിൽ ഇതിനു പകരമായി ചേർത്തിരിക്കുന്നത്. ഇന്ത്യൻ സാംസ്കാരിക പശ്ചാത്തലത്തിൽ വേരൂന്നിയതും പ്രായത്തിനനുസരിച്ചുള്ള രീതിയിൽ ആഗോള കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്നതുമാണ് പുസ്തകം എന്നുമാണ് ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.

മഹാകുംഭമേളയുടെ അധ്യായം ഉൾപ്പെടുത്തിയാണ് പുതിയ സാമൂഹ്യ ശാസ്ത്ര പുസ്‌തകം പുറത്തിറക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഈ വർഷം നടന്ന കുംഭമേളയെക്കുറിച്ചുള്ള പരാമർശങ്ങളും പുസ്തകത്തിലുണ്ട്. ജനപദം (ആളുകൾ സ്ഥിരതാമസമാക്കിയ സ്ഥലം), സമരാജ് (പരമോന്നത ഭരണാധികാരി), അധീരരാജ (അധിപൻ), രാജാധിരാജ (രാജാക്കന്മാരുടെ രാജാവ്) എന്നിങ്ങനെ വിവിധ അധ്യായങ്ങളിൽ നിരവധി സംസ്‌കൃത പദങ്ങളും ഉൾപ്പെടുത്തി. ഗ്രീക്കുകാരെക്കുറിച്ചുള്ള വിശദമായ ഭാഗങ്ങളും പുതുക്കിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം (2020) പ്രകാരം എൻ‌സി‌ഇ‌ആർ‌ടി നവീകരിച്ച ഏഴാം ക്ലാസ് പാഠപുസ്തകമായ എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്, പാർട്ട്-1 എന്ന പുസ്തകത്തിലാണ് ചിലഭാ​ഗങ്ങൾ ഒഴിവാക്കുകയും പുതിയവ ഉൾച്ചേർക്കുകയും ചെയ്തത്.

TAGS: NATIONAL | TEXTBOOK
SUMMARY: NCERT removes chapter on Mughals from Class 7 textbook

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *