ബോംബ് വെച്ച് തകർക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വധഭീഷണി

ബോംബ് വെച്ച് തകർക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വധഭീഷണി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധ ഭീഷണി. മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ പോലീസിന് ശനിയാഴ്ചയാണ് സന്ദേശം ലഭിച്ചത്. ട്രാഫിക് പോലീസിന്റെ ഹെൽപ് ലൈനിലെ വാട്സ്ആപ്പിലേക്ക് സന്ദേശം എത്തുകയായിരുന്നു. രാജസ്ഥാനിലെ അജ്മീറിൽ നിന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്.

രണ്ട് ഐഎസ്‌ഐ ഭീകരർ രാജ്യത്ത് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സ്‌ഫോടനം നടത്താൻ ഇവർ പദ്ധതിയിടുന്നുണ്ടെന്നുമായിരുന്നു സന്ദേശം. പ്രധാനമന്ത്രിയാണ് ഇവരുടെ ലക്ഷ്യമെന്നും സ്‌ഫോടനത്തിലൂടെ അദ്ദേഹത്തെ വധിക്കാനാണ് പദ്ധതിയിടുന്നതെന്നും സന്ദേശത്തിൽ പറഞ്ഞു. പ്രതിയെ പിടികൂടാൻ പോലീസ് സംഘത്തെ ഇവിടേക്ക് അയച്ചിട്ടുണ്ട്.

സന്ദേശം അയച്ചയാൾ മാനസിക വിഭ്രാന്തിയുള്ള ആളാണോ അല്ലെങ്കിൽ മദ്യലഹരിയിലാണോ എന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം തുടരുകയാണ് എന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. മുംബൈ ട്രാഫിക് പോലീസിൻ്റെ ഹെൽപ്പ് ലൈനിൽ ഇതിന് മുമ്പും നിരവധി തവണ വ്യാജ ഭീഷണി സന്ദേശങ്ങൾ ഇത്തരത്തിൽ ലഭിച്ചിട്ടുണ്ട്.

TAGS: NATIONAL | DEATH THREAT
SUMMARY: Death threat message for Prime minister Modi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *