അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി. യുഎഇയിലെ മസാഫിയിലാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് അറിയിച്ചു. ഇന്ന് രാവിലെ പ്രാദേശിക സമയം 7.53നാണ് മസാഫിയില്‍ ഭൂചലനം അനുഭവപ്പെട്ടത്. 1.6 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം. താമസക്കാര്‍ക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഭൂചലനം മൂലം പ്രത്യാഘാതങ്ങളൊന്നും യുഎഇയില്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
<BR>
TAGS : EARTHQUAKE | GULF
SUMMARY : Light earthquake in UAE. Residents said they felt the tremors in the morning

Posted inGULF LATEST NEWS
