സംസ്ഥാനത്ത് നവംബർ 20ന് മദ്യവിൽപന കേന്ദ്രങ്ങൾ അടച്ചിടും

സംസ്ഥാനത്ത് നവംബർ 20ന് മദ്യവിൽപന കേന്ദ്രങ്ങൾ അടച്ചിടും

ബെംഗളൂരു: സംസ്ഥാനത്ത് നവംബർ 20ന് മദ്യവിൽപന കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് അറിയിച്ചു. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള സർക്കാർ അവഗണനയെ തുടർന്നാണ് അടച്ചിടല്‍ സമരമെന്ന് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു. നവംബർ 20ന് മദ്യഷോപ്പുകള്‍ അടച്ചിടാൻ തീരുമാനിച്ചതായും സമരം കാരണം ഖജനാവിന് 120 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നും ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് ജനറല്‍ സെക്രട്ടറി ബി. ഗോവിന്ദരാജ ഹെഗ്‌ഡെ പറഞ്ഞു.

എക്സൈസ് വകുപ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുഖ്യമന്ത്രി സിദ്ധരാമയ്യ, എക്‌സൈസ്, പോലീസ് വകുപ്പുകളുടെ യോഗം വിളിക്കണമെന്നും ഹെഗ്‌ഡെ പറഞ്ഞു. എക്സൈസ് വകുപ്പിനെ ധനകാര്യ വകുപ്പില്‍ ലയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS: KARNATAKA | LIQUOR SALE BAN
SUMMARY: Karnataka liquor sellers to shut shops on November 20

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *