മദ്യനയ അഴിമതി കേസ്: കെജ്രിവാളിനെതിരെ സി.ബി.ഐ കുറ്റപത്രം ഫയല്‍ ചെയ്തു

മദ്യനയ അഴിമതി കേസ്: കെജ്രിവാളിനെതിരെ സി.ബി.ഐ കുറ്റപത്രം ഫയല്‍ ചെയ്തു

ന്യൂ ഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പാർട്ടി നേതാക്കള്‍ക്കുമെതിരെ സിബിഐ റൂസ് അവന്യൂ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. നേരത്തെ കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ആഗസ്റ്റ് എട്ടുവരെ നീട്ടിയിരുന്നു. മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ. കവിത എന്നിവരുടെ കാലാവധിയും നിട്ടി.

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച്‌ 21ന് എന്‍ഫ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കഴിഞ്ഞ മാസം സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചെങ്കിലും പിന്നാലെ സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാനായില്ല. മദ്യനയ അഴിമതിയില്‍ കെജ്രിവാൾ പ്രധാന ഗൂഢാലോചനക്കാരനാണെന്നും മദ്യനിര്‍മാതാക്കളുമായി അടുപ്പമുള്ള വിജയ് നായരുമായി അടുത്ത ബന്ധമുണ്ടെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹി സര്‍ക്കാര്‍ 2021ലെ മദ്യനയം ചില മദ്യക്കമ്പനികളുമായുള്ള ധാരണ പ്രകാരമാണ് രൂപപ്പെടുത്തിയതെന്നും ഇതിനായി എ.എ.പി 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്. ഗോവയിലും പഞ്ചാബിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ പണം ഉപയോഗിച്ചെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ കെജ്രിവാളിൽ നിന്ന് അനധികൃതമായി ഒരു രൂപ പോലും പിടിച്ചെടുക്കാനോ ആരോപണങ്ങളെ സാധൂകരിക്കാന്‍ തെളിവ് നല്‍കാനോ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് എ.എ.പി വ്യക്തമാക്കി.

TAGS : LIQUOR CASE | ARAVIND KEJIRIWAL | CBI
SUMMARY : Liquor scam case: CBI files charge sheet against Kejriwal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *