ബെംഗളൂരു: തനിമ കലാസാഹിത്യവേദി പുറത്തിറക്കുന്ന ലിസ്റ്റിക്കിള്‍ (Listicle) ഓണ്‍ലൈന്‍ മാഗസിന്‍റെ കവര്‍ മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ പ്രകാശനം ചെയ്തു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ എ.എ മജീദ്, ഷാഹിന ലത്തീഫ്, ഷിയാസ്, ഹസീന ഷിയാസ്, ഷാഹിദ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ എഴുത്തുകാരുടെയും ബെംഗളൂരുവിലെ പ്രമുഖ എഴുത്തുകാരുടെയും രചനകള്‍ കോര്‍ത്തിണക്കി തയ്യായാറാക്കുന്ന മാഗസിന്‍ പ്രിന്റ് രൂപത്തിലും പുറത്തിറക്കുമെന്ന് തനിമ ഭാരവാഹികള്‍ അറിയിച്ചു. രചനകള്‍ [email protected] എന്ന ഇമെയില്‍ ഐഡിയില്‍ അയക്കാം. ഫോണ്‍: 9880437373
<br>
TAGS : MALAYALI ORGANIZATION

ലിസ്റ്റിക്കിൾ ഓൺലൈൻ മാഗസിൻ കവർ പ്രകാശനം കെ. ദാമോദരന്‍ നിര്‍വഹിക്കുന്നു
Posted inASSOCIATION NEWS
