കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സാഹിത്യസായാഹ്നവും പുസ്തക ചർച്ചയും 16ന്

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സാഹിത്യസായാഹ്നവും പുസ്തക ചർച്ചയും 16ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സാഹിത്യ സായാഹ്നവും പുസ്തക ചര്‍ച്ചയും സംഘടിപ്പിക്കുന്നു. 16 ന് വൈകീട്ട് മൂന്നു മണിക്ക് കെങ്കേരി സാറ്റലൈറ്റ് ടൗണിലെ ഭാനു സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുധാകരന്‍ രാമന്തളി ‘കഥയും ജീവിതവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷം വഹിക്കും.

സതീഷ് തോട്ടശ്ശേരി എഴുതിയ ‘പവിഴമല്ലി പൂക്കും കാലം’ എന്ന കഥാസമാഹാരത്തെ കുറിച്ചുള്ള അവലോകനവും ചര്‍ച്ചയും നടക്കും. ഇന്ദിര ബാലന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചടങ്ങില്‍ സതീഷ് തോട്ടശ്ശേരിയെ ആദരിക്കും. കവിതാലാപനവും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 93412 40641, 9845185326

<BR>
TAGS : ART AND CULTURE | KERALA SAMAJAM BANGALORE SOUTH WEST
SUMMARY : Literary evening and book discussion

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *